തിരിച്ചു വരവ് ഗംഭീരമാക്കി ഹാരിസ് ജയരാജ്; കാര്‍ത്തി ചിത്രം ‘ദേവ്’ ലെ ആദ്യ ഗാനം

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദേവ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഹരിഹരന്‍, ബരത്ത് സണ്‍ഡേ, ടിപ്പു, ക്രിഷ്, ക്രിസ്റ്റഫര്‍, അര്‍ജ്ജുന്‍ ശാന്ഡി, ശരണ്യ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. താമരൈയുടെതാണ് വരികള്‍.

രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും.

കാര്‍ത്തി ഒരു റൈഡറുടെ വേഷത്തിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. രാകുല്‍ പ്രീത് ആണ് കാര്‍ത്തിയുടെ നായികയായി എത്തുന്നത്. തീരന്‍ അധികാരം ഒന്‍ട്ര് ആണ് ഇരുവരും ഒന്നിച്ച ചിത്രം. രമ്യ കൃഷ്ണന്‍, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഹാരിസ് ജയരാജാണ് സംഗീതം. സിനിമാറ്റോഗ്രഫര്‍ വേല്‍രാജും എഡിറ്റിങ് റൂബനും നിര്‍വഹിക്കുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും പ്രിന്‍സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top