കാര്‍ത്തിയുടെ പുതിയ ചിത്രം ‘ദേവ്’ ഡിസംബറില്‍ തിയറ്ററുകളിലെത്തും

dev

കാര്‍ത്തിയുടെ പുതിയ റൊമാന്റിക് ചിത്രം ദേവ് ആരംഭിച്ചു. ചിത്രം ഡിസംബര്‍ 21ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 50 കോടി ബ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാകുല്‍ പ്രീതാണ് കാര്‍ത്തിയുടെ നായികയായെത്തുന്നത്. രജത് രവിശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, അമൃത, വിഗ്നേഷ്, വാംസി, രവി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചെന്നൈ, ഹൈദരാബാദ്, ഹിമാലയം, യുഎസ്എ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. അടുത്ത മാസം ചിത്രീകരണം നടക്കും. ഹാരിസ് ജയരാജാണ് സംഗീതം നല്‍കുന്നത്.

Top