ദേവ് മോഹൻ നായകനാകുന്ന ചിത്രം ‘പുള്ളി’; ചിത്രീകരണം ഫെബ്രുവരി 15ന്

മസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് മോഹൻ. ചിത്രത്തില്‍ സൂഫി എന്ന കഥാപാത്രമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ദേവിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. സാമന്ത നായികയാകുന്ന ചിത്രം ശാകുന്തളത്തിലൂടെ തെലുങ്കിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ് ദേവ്.

ഇപ്പോഴിതാ ദേവ് മോഹൻ നായകനാകുന്ന പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘പുള്ളി’ എന്ന സിനിമയിലാണ് ദേവ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് വ്യക്തമായിട്ടില്ല. ജിജു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിജു അശോകൻ. അടുത്ത മാസം 15ന് ആണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും.

Top