ശാകുന്തളത്തിലൂടെ തെലുങ്കിൽ ചുവടുവെക്കാനൊരുങ്ങി ദേവ് മോഹന്‍

‘സൂഫിയും സുജാതയും’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ തെലുങ്കിലേക്കും ചുവടുവെക്കുന്നു. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന തെലുങ്ക് ചിത്രത്തിലാണ് ദേവ് മോഹന്‍ നായകനായി എത്തുന്നത്. ചിത്രത്തിൽ സാമന്തയാണ് ദേവിന്റെ നായിക. അഭിജ്ഞാന ശാകുന്തുളം അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിൽ ശകുന്തളയായിട്ടാണ് സാമന്ത വേഷമിടുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

അദിതി റാവു ഹൈദരിയും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സൂഫി എന്ന ടൈറ്റില്‍ റോളിലൂടെ ആയിരുന്നു ദേവ് മോഹന്‍ അഭിനയരംഗത്തേയ്ക്ക് കാലെടുത്തുവെച്ചത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ലോക്ഡൗണില്‍ ഒ.ടി.ടിയിലെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു.

Top