കാര്‍ത്തിയുടെ ‘ ദേവ്’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദേവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും.

കാര്‍ത്തി ഒരു റൈഡറുടെ വേഷത്തിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. രാകുല്‍ പ്രീത് ആണ് കാര്‍ത്തിയുടെ നായികയായി എത്തുന്നത്. തീരന്‍ അധികാരം ഒന്‍ട്ര് ആണ് ഇരുവരും ഒന്നിച്ച ചിത്രം. രമ്യ കൃഷ്ണന്‍, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഹാരിസ് ജയരാജാണ് സംഗീതം. സിനിമാറ്റോഗ്രഫര്‍ വേല്‍രാജും എഡിറ്റിങ് റൂബനും നിര്‍വഹിക്കുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും പ്രിന്‍സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top