699 രൂപയ്ക്ക് BIS സര്‍ട്ടിഫൈഡ് ഹെല്‍മറ്റുമായി ഡെറ്റല്‍

പുതിയ ഹെല്‍മറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഡെറ്റല്‍. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലാണ് ഡെറ്റല്‍ ഹെൽമറ്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. TRED എന്നാണ് ഹെൽമറ്റിന് പേര് നൽകിയിരിക്കുന്നത്. ഈ ഹെല്‍മറ്റ് BIS സര്‍ട്ടിഫൈഡോടെയാണ് വിപണിയില്‍ എത്തുന്നത്. 699 രൂപയാണ് വിപണിയില്‍ ഈ ഹെല്‍മറ്റിന്റെ വില. TRED ഒരു തുറന്ന മുഖമുള്ള ഹെല്‍മറ്റാണ്. HD ഫ്രഷ് ഗ്രാനുലുകളില്‍ നിന്നാണ് ഇതിന്റെ ഷെല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ബ്ലാക്ക് നൈലെക്‌സ് ഹാര്‍നെസ് ഉപയോഗിച്ചാണ് ഇത് വരുന്നത്.

നീക്കം ചെയ്യാവുന്ന കവിള്‍ പാഡ് കമ്പനി ഹെൽമറ്റിന് നൽകിയിട്ടുണ്ട്. വിസര്‍ നിര്‍മ്മിച്ചിരിക്കുന്നത് പോളികാര്‍ബണേറ്റ് (PC) ഉപയോഗിച്ചാണ്. ഇത് സ്‌ക്രാച്ച് ഫ്രീയും വേര്‍പെടുത്താവുന്നതുമാണ്. ഹെല്‍മറ്റിന് വെളുത്ത റിഫ്‌ളക്ടിംഗ് സ്ട്രിപ്പും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. ഈ വെളുത്ത റിഫ്‌ളക്ടിംഗ് സ്ട്രിപ്പ് രാത്രികാലങ്ങളില്‍ കൂടുതല്‍ സുരക്ഷ നൽകുന്ന ഒന്നാണ്. ആമസോണിലും ഡെറ്റല്‍ ഇന്ത്യ വെബ്സൈറ്റിലും ഹെല്‍മറ്റ് ലഭ്യമാണ്. ഇരുചക്രവാഹന യാത്രികര്‍ക്കു BIS നിബന്ധനകള്‍ പ്രകാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും.

Top