കിരീടം നേടിയില്ലെങ്കിലും കോലി തന്നെ ബെസ്റ്റ് ക്യാപ്റ്റന്‍; ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍

ചെന്നൈ: ബാറ്റിങ്ങില്‍ തിളങ്ങുമ്പോഴും കോലിക്ക് കീഴില്‍ ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല മികച്ച ക്യാപ്റ്റന്‍ തന്നെയാണ് കോലീയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

”കോലി ക്യാപ്റ്റനായ ശേഷം ആദ്യത്തെ എവേ ടൂര്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു. ജഹാന്‍ മുബാറക്കായിരുന്നു ക്രീസില്‍. ഒരു ഫീല്‍ഡറെ ഷോര്‍ട്ട് ലെഗ്ഗില്‍ നിര്‍ത്തണമെന്ന് കോലി പറഞ്ഞു. ലെഗ് സ്ലിപ്പിനെ ഷോര്‍ട്ട് ലെഗ്ഗിലേക്കു മാറ്റാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നായിരുന്നു കോലിയുടെ മറുപടി.

കാരം ബോള്‍ എറിയാന്‍ കോലി ആവശ്യപ്പെട്ടു. എന്നാല്‍ പന്ത് വളരെ നന്നായി ബാറ്റിലേക്കു വരുന്നുണ്ടെന്നും കവറില്‍ ഫീല്‍ഡര്‍ വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നും നിങ്ങള്‍ എങ്ങനെ വേണമെങ്കിലും ബൗള്‍ ചെയ്തോളൂയെന്നും കോലി വ്യക്തമാക്കി. ഒട്ടും തൃപ്തനല്ലാതെയാണ് അടുത്ത ബൗള്‍ ചെയ്തത്. അവിശ്വസനീയമെന്നു പറയട്ടെ മുബാറക്ക് നേരെ ഷോര്‍ട്ട് ലെഗ്ഗിലേക്കാണ് ഷോട്ട് പായിച്ചതെന്ന് അശ്വിന്‍ പറയുന്നു. ഫീല്‍ഡര്‍ അതു പിടികൂടുകയും ചെയ്തു.

ന്യൂസിലന്‍ഡ് പര്യടനത്തിലും കോലിയുടെ നിര്‍ദേശം എനിക്ക് ഗുണം ചെയ്തു. ന്യൂസിലന്‍ഡിലെ പിച്ചുകളില്‍ അധികം ടേണ്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ കവറിലെ ഫീല്‍ഡറെ ഗള്ളിയിലേക്കു കോലി മാറ്റി. ഗള്ളിയിലേക്കു തന്നെ ഷോട്ട് കളിച്ച നിക്കോള്‍സിനെ താന്‍ പുറത്താക്കുകയും ചെയ്തു. എന്തുകൊണ്ടായിരുന്നു ഫീല്‍ഡറെ മാറ്റിയതെന്നു കോലിയോട് ചോദിച്ചിരുന്നു. പന്ത് നന്നായി സ്പിന്‍ ചെയ്യുന്നുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ മിഡ് വിക്കറ്റിലേക്ക് ഷോട്ട് പോവാന്‍ സാധ്യത കൂടുതലാണെന്നായിരുന്നു കോലിയുടെ മറുപടിയെന്നും അശ്വിന്‍ പറയുന്നു.

Top