പീഡനക്കേസിൽ സസ്പെൻഷനിലായ എൽദോസ് കുന്നപ്പിള്ളിയെ ക്ഷണിച്ച് പ്രാദേശീക നേതൃത്വം; വിവാദം

കൊച്ചി:പീഡനകേസിൽ പ്രതിയായതിനെതുടർന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്ത എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ വീണ്ടും പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ചത് വിവാദമായി. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ചത്.സസ്പെൻഷൻ നിലനിൽക്കെയാണ് കുന്നപ്പിള്ളിയ്ക്ക് ക്ഷണം.കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്റർ പുറത്തിറക്കി.ഇതിനെതിരെ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.പീഡനക്കേസിലെ പ്രതിയെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഇവരുടെ ആക്ഷേപം.എന്നാൽ പ്രാദേശിക പരിപാടികൾക്ക് വിലക്കില്ലെന്നായിരുന്നു പ്രാദേശീക നേതാക്കളുടെ ഔദ്യോഗിക വിശദീകരണം.വിവാദമായതോടെ പരിപാടിക്ക് എംഎൽഎയെ പങ്കെടുപ്പിക്കുന്നത് വിലക്കി ഡീസിസി നേതൃത്വം രംഗത്തെത്തി.എൽദോസ് കുന്നപ്പിള്ളി പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ഡിസിസി അറിയിച്ചു

Top