ടീമിന് വേണ്ടി മരിക്കാൻ തയ്യാറായിട്ടും അവഗണിക്കപ്പെട്ടു;അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടേ:മനോജ്

ന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയവാളുകളില്‍ നിന്നും വ്യക്തമാണ്. ഈ അവസരത്തില്‍ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മനോജ് കുമാര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

ലോകകപ്പ് ഫൈനലിലെ അവസാന 10 ഓവറില്‍ നമ്പര്‍ വണ്‍ ട്വന്റി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ ടീം അത്രത്തോളം മികച്ച പ്രകടനം ആവശ്യപ്പെടുന്ന സമയം ദയനീയമായ പരാജയപ്പെടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ഇതോടെ സഞ്ജു സാംസണിന് പകരം സൂര്യകുമാറിനെ ടീമിലെടുത്ത മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ ഒരിക്കല്‍ കൂടി വിമര്‍ശനവുമായി എത്തുകയാണ് ആരാധകര്‍.

സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്. ”മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ ”താപ”മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ”മരിക്കാന്‍” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത World cup നിന്റേയും കൂടിയാവട്ടേ”, എന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.അഹമ്മദാബാദിലെ കലാശപ്പോരില്‍ ഒരു ബൗണ്ടറി മാത്രമാണ് സൂര്യകുമാറിന് അടിക്കാനായത്. 28 പന്തില്‍ നിന്ന് നേടിയത് 18 റണ്‍സ്. ഫോമിലുള്ള, സ്ഥിരത പുലര്‍ത്തിയ താരങ്ങള്‍ വേറെ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി എന്നതില്‍ ടീം മാനേജ്‌മെന്റ് വിശദീകരണം നല്‍കേണ്ടതുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

 

Top