നിട്രോസണ്‍10 ഗുളികകളും കഞ്ചാവുമായി ഡിസൈനിങ് വിദ്യാര്‍ത്ഥി പിടിയില്‍

drugs

കാസര്‍ഗോഡ: അപകടകാരിയായ നിട്രോസണ്‍10 ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം മാടന്‍തറ മണ്ണാന്‍വാതില്‍ക്കലിലെ സഞ്ജയ്(20)ആണ് പിടിയിലായത്. ചെന്നൈമംഗളൂരു സൂപ്പര്‍ ഫാസ്റ്റ് തീവണ്ടിയില്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ആര്‍.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സഞ്ജയ് പിടിയിലായത്. സേലത്ത് നിന്ന്‌കൊണ്ട് വരുന്ന ഗുളികകള്‍ മംഗളൂരുവിലും ഗോവയിലുമെത്തിച്ച് വില്‍പന നടത്തുകയാണ് രീതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Top