പരസ്യകലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആര്‍ മഹേഷ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ പബ്ലിസിറ്റി ഡിസൈനര്‍ ആര്‍ മഹേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ പബ്ലിസിറ്റി ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്സിലെ ലീഡ് ഡിസൈനര്‍ ആയിരുന്ന മഹേഷ് തിരുവനന്തപുരം നേമം സ്വദേശിയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കെട്ടി’ന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററിന് പിന്നില്‍ മഹേഷിന്റെ ഭാവനയായിരുന്നു. അഭിനേതാക്കളുടെ ചിത്രങ്ങളൊന്നുമില്ലാതിരുന്ന പോസ്റ്റര്‍ ചെളി ഉപയോഗിച്ച് കൈകൊണ്ടുതന്നെ ഡിസൈന്‍ ചെയ്യുകയായിരുന്നു മഹേഷ്.

ഭദ്രന്‍ ചിത്രം ‘ജൂതന്‍’, ടൊവീനോ നായകനാവുന്ന ‘പള്ളിച്ചട്ടമ്പി’, നിവിന്‍ പോളി നായകനാവുന്ന ‘പടവെട്ട്’ എന്നിവയുടെയൊക്കെ ഫസ്റ്റ്ലുക്കിന് പിന്നില്‍ ഈ കലാകാരനായിരുന്നു.

Top