രാജസ്ഥാനിലെ ഫുലേരയില്‍ ട്രെയിന്‍ പാളംതെറ്റി; ആര്‍ക്കും പരിക്കില്ല

ജയ്പുര്‍: രാജസ്ഥാനിലെ ഫുലേരയില്‍ ട്രെയിന്‍ പാളംതെറ്റി. പൂജ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ മൂന്നു ബോഗികളാണ് പാളംതെറ്റിയത്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

ബുധനാഴ്ച വൈകുന്നേരം 3.45 ന് ആയിരുന്നു സംഭവം. അജ്മീരില്‍നിന്ന് ജമ്മുകാഷ്മീരിലെ ജമുതാവിയിലേക്കുപോകുന്ന ട്രെയിനാണ് പൂജ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top