ഇസ്താംബൂളില്‍ ട്രെയിന്‍ പാളംതെറ്റി 24 പേര്‍ മരിച്ചു, നൂറിലേറെ പേര്‍ക്ക് പരിക്ക്‌

അങ്കാര: ഇസ്താംബൂളില്‍ നിന്ന് ബള്‍ഗേറിയന്‍ അതിര്‍ത്തിയായ കാപികൂളിലേക്ക് വന്ന ട്രെയിന്‍ പാളംതെറ്റി 24 പേര്‍ മരിച്ചു, നൂറിലേറെ പേര്‍ക്ക് പരിക്ക്.

360ലേറെ യാത്രക്കാര്‍ സഞ്ചരിച്ച ട്രെയിനിന്റെ ആറ് ബോഗികളാണ് പാളംതെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മോശമായ കാലാവസ്ഥയും മണ്ണിടിച്ചിലുമാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

Top