പ്രതിപക്ഷം പഴയ അമ്മായിയമ്മമാരെ പോലെയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ

തിരുവനന്തപുരം: പ്രതിപക്ഷം പഴയ അമ്മായിയമ്മമാരെ പോലെ എന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ കണ്ടാൽ മതി എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു. ധനമന്ത്രി ‘നവകേരളത്തിന്റെ ശില്‍പ്പി’ എന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

അതേസമയം, ഇന്ധനനികുതി വര്‍ധനയ്ക്കെതിരെ നിയമസഭയില്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിയമഭാ മന്ദിരത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ സമരം. ഷാഫി പറമ്പിൽ, സിആര്‍ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിൽ സത്യഗ്രഹ സമരം തുടങ്ങിയത്. നിയമസഭയിൽ ബജറ്റ് ചര്‍ച്ച തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ നേതാവ് സമരം പ്രഖ്യാപിച്ചത്.

Top