അഫ്ഗാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി

കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ കുനാറിലേ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് നബ അഹമ്മദിയെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി.

പാകിസ്ഥാനിലെ പെഷവാറിൽ നിന്നാണ് ഡെപ്യൂട്ടി ഗവർണറെ കാറിൽ തട്ടികൊണ്ട് പോയത്.

എന്നാല്‍, തട്ടിക്കൊണ്ട് പോയവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

മുഹമ്മദ് നബ അഹമ്മദി സഹോദരനോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാനിലേക്ക് കടന്ന് പെഷവാറിലെ റോഡിലുടെ നടക്കുമ്പോള്‍ ഒരു സംഘം കാറില്‍ എത്തി പിടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന്‌ പെഷവാർ പൊലീസ് വ്യകത്മാക്കി.

അഹമ്മദിയുടെ സഹോദരൻ സംഭവത്തെ കുറിച്ച് പറഞ്ഞെങ്കിലും, തന്റെ സഹോദരൻ അഫ്ഗാൻ പ്രവിശ്യാ ഗവൺമെൻറ് ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തിയിട്ടില്ലായിരുന്നുവെന്നും, കുനാറിന്റെ ഡപ്യൂട്ടി ഗവർണറാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അഫ്ഗാനികൾ പലപ്പോഴും പാകിസ്ഥാനിലേക്ക് വൈദ്യചികിത്സയ്ക്കു വേണ്ടിയാണ് അതിർത്തി കടക്കുന്നത്.

ഗവർണറെ കാണാതായതായി അഫ്ഗാൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്‌. ചികിത്സയ്ക്കായി അദ്ദേഹം നിലവിൽ അവധിയിലാണെന്നും വ്യക്തമാക്കി.

മുഹമ്മദ് നബ അഹമ്മദിയെ തട്ടികൊണ്ട് പോയത് ജോലി അല്ലെങ്കിൽ വ്യക്തിപരമായ തർക്കവുമായി ബന്ധപ്പെട്ടതാണെന്ന് പെഷവാർ പൊലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു.

റിപ്പോർട്ട് : രേഷ്മ പി .എം

Top