ലോക്സഭ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി കര്‍ണാടകയില്‍ നിന്ന് മത്സരിക്കില്ല: ഡി.കെ. ശിവകുമാര്‍

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.കര്‍ണാടകയില്‍ സോണിയ ഗാന്ധിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്നത് അഭ്യൂഹം മാത്രമാണെന്നും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. ഏപ്രില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി യു.പിയിലെ റായ്ബറേലിയില്‍ നിന്ന് മത്സരിക്കില്ലെന്നും പകരം കര്‍ണാടകയില്‍നിന്ന് രാജ്യസഭയില്‍ എത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെള്ളാരിയില്‍നിന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുഷമ സ്വരാജിനെ സോണിയ ഗാന്ധി പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ സോണിയ ഗാന്ധി എവിടെനിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ശിവകുമാര്‍ വിശദീകരിച്ചു.

Top