പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ പത്തുമരണം; സെനറ്റ് ഉപചെയര്‍മാന് പരിക്ക്‌

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തു പേര്‍ മരിച്ചു.

സെനറ്റിലെ ഉപചെയര്‍മാന്‍ അടക്കം 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌ഫോടനത്തില്‍ ജമാഅത്തെ ഉലമ ഇ ഇസ്‌ളാം ഫസല്‍ നേതാവ് കൂടിയായ സെനറ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ മൗലാന അബ്ദുല്‍ ഗഫൂര്‍ ഹൈദരിക്കാണ് പരിക്കേറ്റത്.

സ്‌ഫോടനത്തില്‍ ആക്രമണത്തില്‍ ഹൈദരിയുടെ ഡ്രൈവര്‍ മരിച്ചു. ഹൈദരിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള മസ്തുംഗിലെ സെമിനാരിയില്‍ മതപ്രഭാഷണത്തിന് ശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു സ്‌ഫോടനം. ചാവേര്‍ ആക്രമണമാണെന്നാണ് സൂചന.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top