ഓണ്‍ലൈന്‍ ക്ലാസിന്റെ സമ്മര്‍ദം; പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

സൂറത്ത് : ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിന്റെ മാനസിക സമ്മര്‍ദം സഹിക്കാനാകാതെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്തിലെ ആനന്ദാരയിലെ കമലേഷ് ഭായി ലുങ്കരിയയുടെ മകള്‍ പ്രഗതിയാണ് ജീവനൊടുക്കിയത്. 11ാം ക്ലാസ് കോമേഴ്സ് വിദ്യാര്‍ഥിനിയായിരുന്നു പ്രഗതി. കോവിഡ് മഹാമാരി മൂലം വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകളാണ് നടക്കുന്നത്. വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കുകയായിരുന്നു പ്രഗതിയും.

എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തിലൂടെ ഒന്നും മനസിലാകുന്നില്ലെന്ന സമ്മര്‍ദമായിരുന്നു പ്രഗതിക്ക്. തുടര്‍ച്ചയായ മാനസിക സമ്മര്‍ദം കാരണം ഫാനില്‍ ഷാള്‍കെട്ടിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച്‌ അമ്രോളി പൊലീസ് സ്ഥലത്തെി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top