deposits above 2.5 lakh to face tax, 200% penalty on income mismatch

മുംബൈ: സ്രോതസ് വെളിപ്പെടുത്താതെ രണ്ടര ലക്ഷത്തില്‍ അധികം തുകയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ നികുതിയും നികുതിയുടെ 200 ശതമാനം പിഴയും ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം.

രണ്ടര ലക്ഷം രൂപയില്‍ അധികം നിക്ഷേപിക്കുന്നവരുടെ പട്ടിക തയാറാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്കിയിട്ടുണ്ട്. വരുമാനത്തില്‍ കവിഞ്ഞു പണം കാണുന്നത് നികുതി വെട്ടിപ്പ് കേസ് ആകുമെന്നും റവന്യൂ സെക്രട്ടറി ഹസ്മഖ് അധ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 30വരെ വരുമാന പരിധി ഇളവില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്.

പണത്തിനു കൃത്യമായ ഉറവിടമുണ്ടെങ്കില്‍ ആര്‍ക്കും ആശങ്കവേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ആദായനികുതിയുടെ ഒഴിവു പരിധിയായ രണ്ടു ലക്ഷത്തില്‍ താഴെയുള്ള പഴയ നോട്ടുകള്‍ ഡിസംബര്‍ 30വരെ മാറിയെടുക്കാന്‍ തടസമില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

Top