വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങില്ല; ലോക്ക്ഡൗണില്‍ സഹായവുമായി മോട്ടോര്‍ വാഹന വകുപ്പ്

Motor,Vehicle,Case

ആലപ്പുഴ: കേരളത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാരണം വാഹന വര്‍ക്ഷോപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗണ്‍ ആകുന്ന വാഹനങ്ങള്‍ക്ക് സഹായഹസ്തമേകി ആലപ്പുഴ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ വിഭാഗം.

ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയ പാതയിലും ജില്ലയിലെ മറ്റ് സംസ്ഥാന പാതകളിലൂടെയുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ, പി .ആര്‍ സുമേഷിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വര്‍ക്ക് ഷോപ്പുകളുമായി സഹകരിച്ചാണീ പ്രവര്‍ത്തനം. 24 മണിക്കൂറും സേവനം ലഭ്യമാകുന്നതിനായി ജില്ലയില്‍ ആറ് സ്‌ക്വാഡുകളാണ് നിരത്തില്‍ ഉണ്ടാവുക. വാഹനങ്ങള്‍ക്കുണ്ടാകുന്ന യന്ത്ര തകരാറുകള്‍ പരിഹരിക്കുന്നതിനായി എല്ലാ താലൂക്കുകളിലും ബ്രേക്ക്ഡൗണ്‍ സര്‍വ്വീസ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

Top