എറണാകുളത്ത് 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചക്കുള്ളില്‍ 1000 ഓക്സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ജില്ലയില്‍ മാത്രം ആറ് ദിവസത്തിനിടെ 10068 പേരാണ് രോഗബാധിതരായത്.

അതേസമയം രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു ലക്ഷത്തിലധികം പരിശോധനഫലങ്ങള്‍ ഇന്ന് പുറത്ത് വരാനിരിക്കേ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നിലവില്‍ പതിനെണ്ണായിരത്തിലധികം പ്രതിദിന രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്ത് സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

 

Top