പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് കെ കെ ശൈലജ

shylaja-kk

തിരുവനന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.

കൂടാതെ, മറ്റ് 13 ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയതായി കെ കെ ശൈലജ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കേരള സര്‍ക്കാര്‍ പങ്കാളിയാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതാണെന്നും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വ്യവസ്ഥകള്‍ മാറ്റാന്‍ കേന്ദ്രം തയാറായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍ അംഗമായതെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

Top