മട്ടന്നൂരില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ 40 കിലോയോളം ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി

കണ്ണൂര്‍: മട്ടന്നൂരില്‍ 40 കിലോയോളം വരുന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വെച്ച 40 കിലോയോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളന്‍ മീനുമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും വാങ്ങിയ മത്സ്യം ദുര്‍ഗന്ധം കാരണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

Top