മധുരാന്തകം തടാകത്തിന് സമീപം മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തി. . .

മധുര: മധുരാന്തകം തടാകത്തിന് സമീപമായി 47 മയിലുകള്‍ ചത്ത നിലയില്‍. വിഷം അകത്ത് ചെന്നാകാം മയിലുകള്‍ ചാകാന്‍ കാരണമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

മയിലുകളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. വനാതിര്‍ത്തിയിലുള്ള കൃഷിയിടത്തില്‍ കര്‍ഷകര്‍ വിഷം വച്ചതാകാം മയിലുകള്‍ ചാകാന്‍ കാരണമെന്ന് സംശയിക്കുന്നതായി മധുര വൈല്‍ഡ് ലൈഫ് റെയ്ഞ്ച് ഓഫീസര്‍ എസ്.അറുമുഖം പറഞ്ഞു. വിഷം വച്ചവര്‍ വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വേട്ടക്കാരില്‍ നിന്നും കര്‍ഷകരില്‍ നിന്നും വലിയ ഭീഷണി മധുര റെയ്ഞ്ച് വനമേഖലയ്ക്ക് ഉണ്ടെന്നും വനംവകുപ്പിനെ ഉദ്ധരിച്ച് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പാരിസ്ഥിതിക വ്യത്യാസങ്ങളുണ്ടായതോടെ മയിലുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇവ വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെ എത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെയെത്തുന്ന മയിലുകള്‍ക്ക് ഗ്രാമീണര്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കാറുമുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ മയിലുകള്‍ എത്തിയിരുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

Top