Deny vote to anti-nationals, behead them legally: Shiv Sena

shivsena

മുംബൈ: ദേശവിരുദ്ധതയുള്ളവരെയും ഭാരത് മാതാ കീ ജയ് വിളിക്കാത്തവരെയും നിയമപ്രകാരം ശിരഛേദം ചെയ്യണമെന്നു ശിവസേന.

കഴിഞ്ഞദിവസം ഭാരത് മാതാ കീ ജയ് വിളിക്കാനാവില്ലെന്നു പറഞ്ഞ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹദ് ഉല്‍ മുസ്ലിമീന്റെ നേതാവ് അസാസുദീന്‍ ഒവൈസിയുടെയും മഹാരാഷ്ട്ര എംഎല്‍എ വാരിസ് പഠാന്റെയും നിലപാടുകളോട് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് പ്രതികരണം.

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ പൗരത്വം റദ്ദാക്കണം. വോട്ടവകാശവും നല്‍കാന്‍ പാടില്ല. അവരുടെ കഴുത്തില്‍ ഒരു കത്തി വയ്ക്കാന്‍ എന്തിനു മടിക്കണം. അവരുടെ തല നിയമപ്രകാരം വെട്ടുകയാണു വേണ്ടത്. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ജന്മദേശത്തിന് പ്രേരണ നല്‍കുന്നതാണ്. ഭാരത് മാതാ കീ ജയ് മത, ജാതി വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നതാണെന്നും ശിവസേന വ്യക്തമാക്കുന്നു.

ഒവൈസി വന്ദേമാതരം ചൊല്ലില്ല. അതിനു കാരണം മാതൃരാജ്യമെന്ന സങ്കല്‍പം ഇസ്ലാം അംഗീകരിക്കാത്തതിനാലാണ്. ഏക സിവില്‍ കോഡ് അംഗീകരിക്കാത്തവരാണ് അവര്‍. ശരിയാ നിയമം പിന്തുടരുന്നതിനാലാണ് ഇത്. അത്തരക്കാരെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ച് അതിന്റെ ഭാരം ചുമക്കുന്നതെന്തിനാണ്. ഒവൈസി ഇന്ത്യയെയാണ് ആണ് അധിക്ഷേപിച്ചിരിക്കുന്നത്. രാജ്യസ്‌നേഹികളായ മുസ്ലിംകള്‍ ഇതിനു മറുപടി നല്‍കണമെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

Top