Denver man freed after 28 years in prison acquitted of rape

കൊളറാഡോ: ഒരു സ്ത്രീ സ്വപ്നത്തില്‍ കണ്ട പീഡനത്തിന് കൊളറാഡോക്കാരന്‍ ക്ലാരന്‍സ് മോസസിന് നല്‍കേണ്ടി വന്നത് 28 വര്‍ഷത്തെ ജയില്‍വാസം. ഒടുവില്‍ ജയില്‍ മോചിതനാവാന്‍ വഴിയയൊരുക്കിയതാവട്ടെ യഥാര്‍ത്ഥ പീഡിതന്റെ കരുണയിലും.

തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് ഒരു യുവതി നല്‍കിയ പരാതിയാണ് ക്ലാരന്‍സിന്റെ ജീവിതം മാറ്റിമറിച്ചത്. 1998ലാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്.

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീ ക്ലാരന്‍സിനെ തിരിച്ചറിയുകയും ചെയ്തു. സ്വപ്നത്തില്‍ മോസസിന്റെ മുഖം കണ്ടുവെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. എന്നാല്‍ പോലീസിനു നല്‍കിയ മൊഴിയില്‍ യുവതി മറ്റൊരാളുടേ പേരായിരുന്നു പറഞ്ഞത്.

യുവതിയുടെ മൊഴിയെത്തുടര്‍ന്ന് ക്ലാരന്‍സിനെ കോടതി ശിക്ഷിച്ചു. ക്ലാരന്‍സ് കുറ്റം നിഷേധിച്ച് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കിട്ടിയത് 48 വര്‍ഷത്തേക്ക് തടവ്.

2003ല്‍ ആണ് മോസസിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. എല്‍.സി ജാക്‌സണ്‍ എന്നയാള്‍ ജയിലിലേക്ക് ഒരു കത്തയച്ചു. സംഭവദിവസം മോസസ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ സാധ്യതയില്ലെന്നും ഇതേ രാത്രി താനാണ് ഈ യുവതിയെ ബലാത്സംഗം ചെയ്തതെന്നുമാണ് കത്തിലെ ഉള്ളടക്കം.

കേസ് വീണ്ടും ഇക്കഴിഞ്ഞ ജൂലായി പരിഗണിച്ചപ്പോള്‍ ബലാത്സംഗം ശ്രമത്തിനിട ദേഷ്യം വന്ന ജാഗ്‌സണ്‍ യുവതിയുടെ മുഖത്തടിച്ചതായി മൊഴി നല്‍കിയിരുന്നു. യുവതിയും ബലാത്സംഗ ശ്രമത്തിനിടെ തനിക്ക് മര്‍ദ്ദനമേറ്റിരുന്നതായി പോലീസിന് മൊഴി നല്‍കിയിരുന്നു. ബാലാത്സംഗ ശ്രമത്തിനിടെ ക്രൂരമായി മുഖത്ത് മര്‍ദനമേറ്റ യുവതി ഏറെനാള്‍ കോമയിലായിരുന്നു.

ജാഗ്‌സണെ ഈ കേസില്‍ കോടതി ശിക്ഷിച്ചില്ല കാരണം. യുവതിയുടെ വീടിനു സമീപത്തുള്ള മറ്റൊരു യുവതിയെയും അവരുടെ മകളെയും പീഡിപ്പിച്ച കുറ്റത്തിന് നിലവില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

ആയുസിന്റെ പകുതി ജയിലില്‍ ഹോമിക്കേണ്ടിവന്നെങ്കിലും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ക്ലാരന്‍സ് പറഞ്ഞു. 50,000 ഡോളര്‍ കെട്ടിവെച്ച ശേഷമാണ് ക്ലാരന്‍സ് ജയില്‍മോചിതനായത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ക്ലാരന്‍സിനെ (60) സ്വീകരിക്കാന്‍ ഭാര്യയും കൊച്ചുമക്കളും എത്തിയിരുന്നു.

സിനിമയെ വെല്ലുന്ന ക്ലാരന്‍സിന്റെ ഈ അനുഭവം സോഷ്യല്‍മീഡിയയില്‍ ഇതിനകം തന്നെ സജീവമായ ചര്‍ച്ചക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

സ്ത്രീ നല്‍കുന്ന പരാതിയില്‍ മാത്രം വേണ്ടത്ര അന്വേഷണമില്ലാതെ നടപടിയെടുക്കുമ്പോള്‍ ജീവിതം ഹോമിക്കപ്പെടുന്ന നിരവധി പേരില്‍ ഒരാളായാണ് ക്ലാരന്‍സിനെ പലരും വിലയിരുത്തുന്നത്.

Top