രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ

delhi

ന്യൂഡൽഹി: ഡൽഹിയിൽ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്ന സഹചര്യത്തിൽ 22 ട്രെയിനുകൾ റെയിൽവെ റദ്ദാക്കി. കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. 30 സർവീസുകളാണ് വൈകിയോടുന്നത്.

ഒൻപത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുന്നത്. ഡൽഹിയിലെ കുറഞ്ഞ താപനില ഒൻപത് ഡിഗ്രി വരെയായി താഴ്ന്നിരുന്നു.

Top