Dense Fog Shrouds Delhi-NCR; 94 Trains Running Late, Chaos at IGI Airport as Flights Get Delayed

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയും ട്രെയിന്‍വ്യോമഗതാഗതം താറുമാറായി. രാവിലെ എട്ട് മണിക്ക് തലസ്ഥാനത്തെ താപനില എട്ട് ഡിഗ്രിയാണ്.

ഡല്‍ഹിയില്‍ 94 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 16 ട്രെയിനുകളുടെ സമയക്രമം പുന:ക്രമീകരിച്ചു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ കാഴ്ചാപരിധി 100 മീറ്റര്‍ മാത്രമായതിനാല്‍ 13 വിമാനസര്‍വീസുകള്‍ വൈകും. ഒരു ആഭ്യന്തര സര്‍വീസ് റദ്ദാക്കി.

ബുധനാഴ്ച മാത്രം ഇവിടെ നിന്നുള്ള 38 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.

Top