Dense fog in delhi; trian and plane services are late

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനസര്‍വീസുകളും ട്രെയിനുകളും വൈകുന്നു.

ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ചണ്ഡിഗഢിലേക്കും തിരിച്ചുമുള്ള രാവിലത്തെ ട്രെയിനുകളെല്ലാം വൈകി.

ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢിലേക്കുള്ള വിമാനങ്ങള്‍ നാല് മണിക്കൂര്‍ വരെ വൈകി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ പുറപ്പെടാനും ഇറങ്ങാനും വൈകുന്നത്.

ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയവയുടെ സര്‍വീസുകളും വൈകുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ പുറപ്പെട്ട ട്രെയിനുകളെല്ലാം വൈകിയാണ് ചണ്ഡിഗഢിലെത്തിയത്.

Top