കനത്ത മൂടല്‍മഞ്ഞ് ; ഡല്‍ഹിയില്‍ 15 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

delhi fog

ന്യൂഡല്‍ഹി: അതി ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 15 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 39 സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്. 11 എണ്ണത്തിന്റെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി കുറഞ്ഞതാണ് സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചത്.

ഡല്‍ഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് അഞ്ച് ഡിഗ്രി സെല്‍ഷ്യസും ആണ്. ഉച്ചയോടെ മൂടല്‍മഞ്ഞിന് മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Top