മൂടൽ മഞ്ഞ് ശക്തിപ്രാപിക്കുന്നു ; രാജ്യതലസ്ഥാനത്ത് ജനജീവിതം ദുരിതത്തിൽ

Dense fog

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞും അതിശൈത്യവും കാരണം ദുരിതത്തിലായി ഡൽഹി. ബുധനാഴ്ച രാവിലെ ഒൻപത് ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില. 100 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കൾ കാണാൻ സാധിക്കാത്ത രീതിയിലുള്ള മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിലെ ട്രെയിൻ-വ്യോമ ഗതാഗതങ്ങൾ ഇതേ തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്.

വിമാന സർവ്വീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. 21 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. 13 ട്രെയിനുകൾ റദ്ദാക്കി. 4 ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

Top