ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് ; കാഴ്ച അവ്യക്തമായതു മൂലം 15 ട്രെയിനുകൾ റദ്ദാക്കി

delhi fog

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന്‌ 15 ട്രെയിനുകൾ റദ്ദാക്കി.

മൂടൽമഞ്ഞ് കാരണം കാഴ്ച അവ്യക്തമായതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

34 ട്രെയിനുകളാണ് വൈകിയോടുന്നത്. നാലു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു.

യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകി.

Top