ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍; ശ്രീകാന്ത് ക്വാര്‍ട്ടറില്‍

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് പുരുഷന്മാരുടെ സിംഗിള്‍സില്‍് ചൈനയുടെ സൂപ്പര്‍താരം ലിന്‍ ഡാനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തി. സ്‌കോര്‍ 18-21, 21-17, 21-16. 2016ലെ റിയോ ഒളിമ്പിക്‌സ് ക്വാര്‍ട്ടറില്‍ ഇരുവരും ഏറ്റുമുട്ടിയതിനുശേഷം ആദ്യത്തെ മത്സരമായിരുന്നു ഇത്.

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ച് സൈന നെഹ്‌വാളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്‌കോര്‍ 21-15, 21-17.

Top