ഡെന്മാര്‍ക്ക് ഓപ്പണ്‍; സെമി ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ശ്രീകാന്ത്

ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യനായ മൊമോട്ടയോട് പലപ്പോഴും നീണ്ട റാലികള്‍ക്ക് ശേഷം പോയിന്റ് നേടാനാകാതെയാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.

ആദ്യ ഗെയിം 21-16നു വിജയിച്ച ജപ്പാന്‍ താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിനു യാതൊരുവിധ അവസരവും നല്‍കാതെ 21-16, 21-12 എന്ന സ്‌കോറിനു പരാജയപ്പെടുത്തി. ഇതാദ്യമായാണ് മൊമോട്ട ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.

Top