ഡെന്മാര്‍ക്ക് ഓപ്പണ്‍; സെമിയില്‍ പ്രവേശിച്ച് ശ്രീകാന്ത്

ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ശ്രീകാന്ത് കിഡംബി. സഹതാരം സമീര്‍ വര്‍മ്മയെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്. നീണ്ട മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ വിജയം.

ആദ്യ ഗെയിം 22-20നു ശ്രീകാന്ത് ജയിച്ചപ്പോള്‍ സമീര്‍ വര്‍മ്മ രണ്ടാം ഗെയിം 19-21നു സ്വന്തമാക്കി. സ്‌കോര്‍: 22-20, 19-21, 23-21. സെമിയില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി.

Top