ഡെന്മാര്‍ക്ക് ഓപ്പണ്‍; ആദ്യവിജയം സ്വന്തമാക്കി സൈന നെഹ്‌വാള്‍

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ അകാനെ യമാഗൂച്ചിയെ തകര്‍ത്ത് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍. ഇരു താരങ്ങളും കഴിഞ്ഞ് ഏഴ് തവണ ഏറ്റുമുട്ടിയതില്‍ ഇത് ആദ്യമായാണ് സൈന വിജയം സ്വന്തമാക്കുന്നത്.

36 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റിലാണ് ജപ്പാന്‍ താരമായ ലോക രണ്ടാം റാങ്കുകാരിയെ സൈന തകര്‍ത്തത്. സ്‌കോര്‍: 21-15, 21-17. ഇതോടെ സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

Top