ഡെന്മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ : വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ സൈന നെഹ് വാള്‍ പുറത്ത്

കോപ്പന്‍ഹെഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സൈന നെഹ് വാള്‍ പുറത്ത്. ജാപ്പനീസ് താരം സയക തകാഹാഷിയോട് നേരിട്ടുള്ള ഗെയിമിനാണ് സൈന പുറത്തായത്. സ്‌കോര്‍: 15-21, 21-23.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ പ്രീക്വാര്‍ട്ടറില്‍ കടന്നു. ജപ്പാന്റെ കന്റ സുനെയേമയെ 21-11, 21-11നു കീഴടക്കിയായിരുന്നു സമീര്‍ വര്‍മയുടെ മുന്നേറ്റം. മിക്‌സ്ഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര – സിക്കി റെഡ്ഡി സഖ്യവും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Top