ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍; പി വി സിന്ധു പുറത്ത്

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. അമേരിക്കയുടെ ബെയ്വന്‍ സാങ്ങിനോട് 17-21, 21-16, 18-21 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ തോല്‍വി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഓപ്പണിന്റെ ഫൈനലിലും സാങ്ങിനോട് തോറ്റ സിന്ധു ഇത് മൂന്നാം തവണയാണ് അമേരിക്കന്‍ താരത്തോട് തോല്‍ക്കുന്നത്.

അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ഹോങ്കോങ്ങിന്റെ ച്യുങ് എന്‍ഗാന്‍ യിയോട് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു സൈന. സ്‌കോര്‍: 20-22, 21-17, 24-22.

Top