Denied leave, drunk constable creates ruckus

ബുലന്ദേശ്വര്‍: മദ്യലഹരിയിലായിരുന്ന പൊലീസുകാരന്‍ തോക്കുമായി പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ചു.

യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. ആഗ്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ രാഹുല്‍ റാണയാണ് പ്രതി. ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന റാണ മദ്യലഹരിയില്‍ സ്റ്റേഷനിലെത്തി അവധി ആവശ്യപ്പെട്ടു. എന്നാല്‍ അവധി അനുവദിക്കപ്പെട്ടില്ല. ഇതോടെ ‘വൈലന്റായ’ റാണ ബഹളം കൂട്ടി. ഇയാളെ പിടിക്കാനെത്തിയ പൊലീസുകാര്‍ക്കു നേരെ തോക്ക് ചൂണ്ടുകയായിരുന്നു റാണ.

അടുത്തുവന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് എ.കെ സിഗും എസ്എസ്പി സോണിയ സിംഗും സ്ഥലത്തെത്തി. ഒടുവില്‍ റാണയെ പൊലീസ് കീഴ്‌പ്പെടുത്തി. കസ്റ്റഡിയിലെടുത്ത ഇയാളുടെ കൈയില്‍നിന്നും തോക്ക് പിടിച്ചെടുത്തു.ഇയാള്‍ക്കെതിരെ കേസെടുത്തു.

ഓവര്‍ ടൈം ജോലി ചെയ്ത റാണ അവധി ചോദിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ അവധി അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിനു കാരണമായതെന്ന് എസ്എസ്പി സോണിയ പറഞ്ഞു.

Top