തൃശൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ ഡെങ്കിപനി പടരുന്നു. നിലവില്‍ 23 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കൊതുകുസാന്ദ്രത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലയിലെ കൊണ്ടാഴി,മുണ്ടത്തിക്കോട്,വരവൂര്‍,വരന്തരപ്പിള്ളിനടത്തറ,കൂര്‍ക്കഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനയല്ലെങ്കിലും കൊതുകുകളുടെ സാന്ദ്രത കൂടുന്നത് വലിയ ആശങ്കയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയിരിക്കുന്നത്.

കൊതുകുകളുടെ ഉറവിട നശീകരണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറെ കാണണമെന്നും വൈറസ് രണ്ടാമത്തെ പ്രവാശ്യം ഒരാളില്‍ പ്രവേശിച്ചാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

Top