കൊതുകുകളെ വന്ധ്യംകരിച്ച് ഡങ്കി പോലുള്ള രോഗങ്ങളെ തടയാനാകുമെന്ന് കണ്ടെത്തല്‍

സിഡ്‌നി: കൊതുകുകളെ വന്ധ്യംകരിച്ചു കൊണ്ട് ഡങ്കിപ്പനി പോലുള്ള രോഗങ്ങളെ തടയാനാകുമെന്ന് ശാസ്ത്രജ്ഞര്‍.

ഓസ്‌ട്രേലിയയിലെ സി.എസ്.ഐ.ആര്‍.ഒയും ജയിംസ് കുക്ക് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലായിരുന്നു കൊതുക് വഴി പകരുന്ന നിരവധി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പുതിയ രീതിയിലുള്ള കണ്ടെത്തല്‍ നടത്തിയത്. ലബോറട്ടറികളില്‍ ആണ്‍കൊതുകുകളെ വളര്‍ത്തി ഇവയിലേക്ക് പ്രത്യുല്‍പാദനശേഷി നശിപ്പിക്കുന്ന വോല്‍ബാച്ചി എന്ന ബാക്ടീരിയയെ കടത്തി വിടുകയാണ് ആദ്യം ചെയ്യുക.

അതിനു ശേഷം കൊതുകുകളെ ഡങ്കി പോലുള്ള രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ധാരാളമായുള്ള സ്ഥലത്തേക്ക് തുറന്നു വിടും. ഇവ പെണ്‍ കൊതുകുകളുമായി ഇണചേരുകയും പെണ്‍കൊതുകുകള്‍ മുട്ട ഇടുകയും ചെയ്യുന്നു. എന്നാല്‍ വോല്‍ബാച്ചി ബാക്ടീരിയകള്‍ ആണ്‍കൊതുകുകളുടെ പ്രത്യുത്പാദനശേഷി നശിപ്പിച്ചതിനാല്‍ മുട്ടകള്‍ വിരിയുകയില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം ക്രമേണ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

Top