ജമ്മു-കശ്മീരിൽ ഡെങ്കി കുറവ്; 2018-ൽ റിപ്പോർട്ട് ചെയ്തത്‌ 62 കേസുകൾ മാത്രം

ശ്രീനഗര്‍:ഡെങ്കി ബാധിതരുടെ എണ്ണം കുറയുന്നു എന്ന് റിപ്പോർട്ട്. ജമ്മു-കശ്മീരിൽ ഈ വർഷം ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 62 കേസുകൾ. ആരോഗ്യവകുപ്പിന്റെ സീനിയർ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 307 കേസുകൾ റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ഈ വർഷം അത് 62 എണ്ണം മാത്രമായിരുന്നു എന്നാണ് റിപ്പോർട്ട്. മാത്രവുമല്ല ഡെങ്കി സ്ഥിതീകരിച്ച ആളുകളിൽ എല്ലാം അവ പൂർണമായും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പ, കത്വ പോലെയുള്ള ഉയർന്ന പർവത പ്രദേശങ്ങളിൽ സാധാരണ ഗതിയിൽ ഇത്തരം പകർച്ചവ്യാധികൾ കൂടുതലായി കണ്ടു വരാറുണ്ടെന്നും എന്നാൽ ഇത്തവണ ഉണ്ടായ മാറ്റം വളരെ പ്രതീക്ഷാർഹമാണെന്ന് ജമ്മുവിലെ ഹെൽത്ത് സർവീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായ(ഹെഡ്ക്വാർട്ടർ) ചന്ദർ പ്രകാശ് രേഖപ്പെടുത്തി. ഇത്തരം ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഈ പ്രദേശങ്ങളിൽ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ഒപ്പം തന്നെ, പരിസരം ശൂചിയായി സൂക്ഷിക്കണം എന്നും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

ജമ്മു ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ്‌ കമ്മീഷണറായ രമേശ് കുമാർ ജമ്മു മുനിസിപ്പൽ കോർപ്പറേഷന്റെയും മുനിസിപ്പൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് എല്ലാ സ്ഥലങ്ങളും കൊതുക് വിമുക്തമാക്കാൻ പുകയ്‌ക്കാൻ മാര്ഗങ്ങള് സ്വീകരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സാമ്പ, കത്വ പോലെയുള്ള പ്രദേശങ്ങളിൽ ഇത്തരം പദ്ധതികൾ ഫലപ്രധമായി ഉപയോഗപെടുത്തണം എന്നും അദ്ദേഹം നിർദേശം നൽകി.

Top