ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; സി.പി.എം അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനം

cpm

ന്യൂഡല്‍ഹി: ഭരണഘടനയിലെ 370 എ വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനം നടന്നു. 3.30 ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ വിവിധ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രകടനം നയിക്കും.

മോദി സര്‍ക്കാറിന്റെ തീരുമാനം ജനാധിപത്യത്തിനു മേലുള്ള പ്രഹരമാണെന്നും പല ഘട്ടങ്ങളിലും ഇന്ത്യയോട് അനുഭാവം പുലര്‍ത്തിയ ജമ്മു കശ്മീരിലെ ജനതയെ വഞ്ചിക്കുന്ന നടപടിയാണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഫെഡറല്‍ തത്വങ്ങളെയും രാജ്യത്തിന്റെ ബഹുസ്വരതയെയും സഹിഷ്ണുതയോടെ കാണുന്നവരല്ല ബി.ജെ.പി – ആര്‍.എസ്.എസ് ഭരണാധികാരികളെന്നും പുതിയ നീക്കം സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ എന്ന നിലയ്ക്കുള്ള ഇന്ത്യയെ ആക്രമിക്കുന്നതിനു തുല്യമാണെന്നും സി.പി.എം ആരോപിച്ചു.

‘മോദി സര്‍ക്കാറിന്റെ നടപടിയെ സി.പി.എം അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇത് ജമ്മു കശ്മീരിനു നേര്‍ക്കു മാത്രമുള്ള ആക്രമണമല്ല, ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനക്കും നേര്‍ക്കുള്ള ആക്രമണമാണ്…’ – പ്രസ്താവനയില്‍ പറയുന്നു.

Top