നോട്ട് നിരോധനം വളരെ നിര്‍ഭാഗ്യകരം; വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

manmohan-singh

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്.

നോട്ട് നിരോധനം വളരെ നിര്‍ഭാഗ്യകരമാണെന്നും നോട്ട് നിരോധനം മൂലമേറ്റ ആഴത്തിലുള്ള മുറിവുകളും മുറിപ്പാടുകളും കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ട് വരാനിരിക്കുന്നതേയുള്ളുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ദൃഢതയുള്ള സാമ്പത്തിക നയങ്ങള്‍ തിരിച്ചു ക്കൊണ്ടുവരണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും സാമ്പത്തിക അബദ്ധങ്ങള്‍ രാജ്യത്തെ നീണ്ട കാലത്തേക്ക് എങ്ങനെ അലോസരപ്പെടുത്തുമെന്നതും, സാമ്പത്തിക നയങ്ങള്‍ വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് മനസിലാക്കുവാനുള്ള ദിനമാണ് ഈ ദിവസമെന്നും അദ്ദേഹം വ്യക്തമാക്കി.Related posts

Back to top