Demonetization will help BSP in UP: Mayawati

ലക്‌നോ: രാജ്യത്ത് നോട്ട് നിരോധനത്തിന്റെ ഫലം യുപി തെരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്നത് ബിഎസ്പിക്കെന്ന് ബിഎസ്പി നേതാവ് മായാവതി.

നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം പിടികൂടാമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇതുകൊണ്ട് 90 ശതമാനം ജനങ്ങള്‍ക്കും ദുരിതമാണ് ഉണ്ടായത്. നോട്ട് നിരോധനം ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും മായാവതി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനം എതിര്‍ക്കും. ബിജെപിയും സമാജ്വാദി പാര്‍ട്ടിയും രണ്ടാം സ്ഥാനത്തിനുവേണ്ടി മത്സരിച്ചാല്‍ മതിയെന്നും അവര്‍ പരിഹസിച്ചു.

Top