Demonetisation In India poorly thought out, executed: New York Times

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഇന്ത്യയില്‍ വ്യാപക കുഴപ്പമുണ്ടാക്കിയെന്ന് പ്രമുഖ അമേരിക്കന്‍ മാധ്യമമായ ദ ന്യൂയോര്‍ക്ക് ടൈംസിന്റെ വിലയിരുത്തല്‍.

ഇന്ത്യയിലെ പണത്തിന്റെ 86 ശതമാനം വരുന്ന കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതു ഗൃഹപാഠമില്ലാത്ത നടപടിയായെന്നും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയായിരുന്നെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് വിദഗ്ധരുടെ അഭിപ്രായം സമാഹരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവിലെ സാഹചര്യം സര്‍ക്കാര്‍ അലങ്കോലമാക്കുകയായിരുന്നെന്നാണ് ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞന്‍ സ്റ്റീവ് എച്ച് ഹാങ്കിന്റെ വിലയിരുത്തല്‍.

ഇന്ത്യ പണത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയാണ്. യൂറോപ്പിലെയോ യുഎസിലെയോ പോലെ എല്ലാവരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന സമ്പദ് വ്യവസ്ഥയല്ല. അതല്ല ഇന്ത്യയിലെ സാഹചര്യം. എല്ലാക്കാര്യങ്ങളും പരിഗണിച്ചശേഷമുള്ള തീരുമാനമാണ് ഇതെന്നു കരുതുന്നില്ലെന്നായിരുന്നു നരേന്ദ്രമോദിയുടെ ഒമ്പതുമണി പ്രഖ്യാപനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയാണ് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ആളുകള്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ പണത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞത് ആവശ്യത്തിന് പണമുണ്ടെന്നാണ്. അസൗകര്യത്തിന്റെ സമയമാണെന്നും ജനങ്ങള്‍ ക്ഷമ കാണിക്കണമെന്നുമാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളര്‍ന്നിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്നും ബാങ്ക് അക്കൗണ്ടില്ലെന്നും ജനങ്ങള്‍ നിത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രിയില്‍ പോകാനും ഭൂമി വാങ്ങാനുമെല്ലാം നാണയങ്ങളും നോട്ടുകളുമായാണു പണം ഉപയോഗിക്കുന്നതെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നത്. ഇതുവ!ഴിയാണ് നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പരാജയമായിരുന്നെന്നു പത്രം വിലയിരുത്തുന്നു.

1970ല്‍ സമാനമായ ഒരു നോട്ട് പിന്‍വലിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. അ!ഴിമതി തടയാനായിരുന്നു അത്. എന്നാല്‍ ഫലവത്തായില്ലെന്നും പത്രം ഓര്‍മിപ്പിക്കുന്നു. അന്ന് അങ്ങനെയൊരു നടപടിയെടുത്തത് കള്ളപ്പണത്തിന്റെയും അധോലോകത്തിന്റെയും വളര്‍ച്ച വേഗത്തിലാക്കിയതേയുള്ളൂ. ഇന്ത്യയില്‍ മൂന്നു ശതമാനത്തില്‍ താ!ഴെ മാത്രമേ ആദായനികുതി അടയ്ക്കുന്നവരുള്ളൂ. വല്ലപ്പോ!ഴും പണവുമായി അ!ഴിമതിക്കാരെയും കള്ളപ്പണക്കാരെയും പിടികൂടാറുണ്ടായിരിക്കും. എന്നാല്‍, ബഹുഭൂരിഭാഗം ജനങ്ങളും പണം ഉപയോഗിക്കുന്നത് ജീവനകാര്യങ്ങള്‍ക്കാണ്.

സമ്പന്നരെയും കള്ളപ്പണക്കാരെയും ബാധിക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നേരിട്ടു ബാധിക്കുന്നത് സാധാരണക്കാരെയും ദരിദ്രരെയുമാണ്. തൊ!ഴിലാളികളുടെയും ചെറുകിട ബിസിനസുകാരുടെയും ജീവിതമാണ് സര്‍ക്കാരിന്റെ നയം കാരണം താളം തെറ്റിയത്. ഇപ്പോ!ഴത്തെ നടപടികള്‍ എന്തെങ്കിലും ഗുണപരമായ ഫലമുണ്ടാക്കുമോ എന്നു പറയാനാകില്ല. രാജ്യത്തെ നാണയത്തില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനും ദുരിതമയമായി ജീവിക്കാനുമായിരിക്കും ജനങ്ങളുടെ വിധിയെന്നായിരുന്നു എച്ച്‌ഐഎസ് ഗ്ലോബല്‍ ഇന്‍സൈറ്റിലെ ചീഫ് ഇക്കോണമിസ്റ്റ് രാജീവ് ബിശ്വാസ് പ്രതികരിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ മാധ്യമങ്ങളില്‍ മുന്‍നിരയില്‍പ്പെട്ട ന്യൂയോര്‍ക്ക് ടൈംസ് ഇത്തരമൊരു അഭിപ്രായരൂപീകരണം നടത്തിയത് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കുന്നതാണ്.

Top