Consider introducing Rs 200 notes, says Andhra CM Naidu

naidu

അമരാവതി:രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണമെന്നും ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഭൂരിഭാഗം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്. വെള്ളിയാഴ്ചയോടെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് അറിയുന്നത്.

കേന്ദ്രത്തെ നോട്ടു നിരോധനത്തിനെ പ്രശംസിച്ച നായിഡു, 2000 രൂപയ്ക്ക് ചില്ലറകള്‍ കിട്ടാത്തതിനാല്‍ ജനങ്ങള്‍ വലയുകയാണെന്നും പറഞ്ഞു.

മുമ്പ് കള്ളപ്പണം തടയാന്‍ 500, 1000 എന്നീ നോട്ടുകള്‍ പിന്‍വലിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിരുന്നു.

Top