2000 നോട്ട് അസാധുവാക്കുന്നതായി അഭ്യൂഹം ; മറുപടി നല്‍കാതെ അരുണ്‍ ജയ്റ്റ്‌ലി

2000 notes

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നോട്ട് വീണ്ടും അസാധുവാക്കുന്നതായി സൂചന.

ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിയിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായാണ് അഭ്യൂഹം.

പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് പ്രതിപക്ഷം പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത് അഭ്യൂഹങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയാണുണ്ടായത്.

എടിഎമ്മുകളില്‍ നിന്നും 2000 രൂപാ നോട്ടുകള്‍ പഴയതു പോലെ സുലഭമല്ല. 2000 പോലുള്ള മൂല്യം കൂടിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ എളുപ്പമായതിനാല്‍ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ചെറിയ ആവശ്യങ്ങള്‍ക്കായി നോട്ട് ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്.

Top