മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പതിനൊന്നാം തിയതി തന്നെ ആരംഭിക്കും

കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി തന്നെ ആരംഭിക്കും.

ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജേസിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫ്‌ലാറ്റ് പൊളിക്കാനുള്ള കമ്പനിയുടെ തിരഞ്ഞെടുപ്പും ഉമകളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ചാവും പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുകയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

കമ്പനികളെ 9ാം തിയതിക്കകം തെരഞ്ഞെടുക്കും. പതിനൊന്നാം തിയ്യതി ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറാനാണ് തീരുമാനം. മുന്‍ പരിചയവും സാങ്കേതിക മികവും കണക്കിലെടുത്താവും കമ്പനികളെ നിശ്ചയിക്കുക. സുപ്രിം കോടതി നിര്‍ദേശിച്ച സമയ പരിധിയില്‍ തന്നെ നഷ്ട പരിഹാരം ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കും. ആര്‍ക്കൊക്കെ നഷ്ടപരിഹാരം നല്‍കണെമെന്ന് വിധക്ത സമിതിയായിരിക്കും തീരുമാനിക്കുക.

Top