നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരന്‍

അബൂജ: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നൈജീരിയയിലെത്തി. നൈജീരിയയില്‍ ഡെമോക്രസി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുരളീധരന്‍. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ തന്നെ തുടര്‍ച്ചയായി രണ്ടാമതും ഭരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബുഹാരി. ബുഹാരിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ജനസമ്മതനാക്കുന്നതെന്നും അദ്ദേഹം നൈജീരിയന്‍ ജനാധിപത്യത്തിലെ തിളങ്ങുന്ന നക്ഷത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

Top